മലയാളം
Sorah An-Najm ( The Star )

Verses Number 62

وَالنَّجْمِ إِذَا هَوَىSorah An-Najm ( The Star ) Verse Number 1
നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
مَا ضَلَّ صَاحِبُكُمْ وَمَا غَوَىSorah An-Najm ( The Star ) Verse Number 2
നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
وَمَا يَنطِقُ عَنِ الْهَوَىSorah An-Najm ( The Star ) Verse Number 3
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
إِنْ هُوَ إِلاَّ وَحْيٌ يُوحَىSorah An-Najm ( The Star ) Verse Number 4
അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
عَلَّمَهُ شَدِيدُ الْقُوَىSorah An-Najm ( The Star ) Verse Number 5
ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.
ذُو مِرَّةٍ فَاسْتَوَىSorah An-Najm ( The Star ) Verse Number 6
കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
وَهُوَ بِالأُفُقِ الأَعْلَىSorah An-Najm ( The Star ) Verse Number 7
അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
ثُمَّ دَنَا فَتَدَلَّىSorah An-Najm ( The Star ) Verse Number 8
പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىSorah An-Najm ( The Star ) Verse Number 9
അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.
فَأَوْحَى إِلَى عَبْدِهِ مَا أَوْحَىSorah An-Najm ( The Star ) Verse Number 10
അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.
مَا كَذَبَ الْفُؤَادُ مَا رَأَىSorah An-Najm ( The Star ) Verse Number 11
അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.
أَفَتُمَارُونَهُ عَلَى مَا يَرَىSorah An-Najm ( The Star ) Verse Number 12
എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
وَلَقَدْ رَآهُ نَزْلَةً أُخْرَىSorah An-Najm ( The Star ) Verse Number 13
മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
عِندَ سِدْرَةِ الْمُنتَهَىSorah An-Najm ( The Star ) Verse Number 14
അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌
عِندَهَا جَنَّةُ الْمَأْوَىSorah An-Najm ( The Star ) Verse Number 15
അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.
إِذْ يَغْشَى السِّدْرَةَ مَا يَغْشَىSorah An-Najm ( The Star ) Verse Number 16
ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.
مَا زَاغَ الْبَصَرُ وَمَا طَغَىSorah An-Najm ( The Star ) Verse Number 17
(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَىSorah An-Najm ( The Star ) Verse Number 18
തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.
أَفَرَأَيْتُمُ اللاَّتَ وَالْعُزَّىSorah An-Najm ( The Star ) Verse Number 19
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
وَمَنَاةَ الثَّالِثَةَ الأُخْرَىSorah An-Najm ( The Star ) Verse Number 20
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
أَلَكُمُ الذَّكَرُ وَلَهُ الأُنثَىSorah An-Najm ( The Star ) Verse Number 21
(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
تِلْكَ إِذًا قِسْمَةٌ ضِيزَىSorah An-Najm ( The Star ) Verse Number 22
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
إِنْ هِيَ إِلاَّ أَسْمَاءٌ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ إِن يَتَّبِعُونَ إِلاَّ الظَّنَّ وَمَا تَهْوَى الأَنفُسُ وَلَقَدْ جَاءَهُم مِّن رَّبِّهِمُ الْهُدَىSorah An-Najm ( The Star ) Verse Number 23
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.
أَمْ لِلإِنسَانِ مَا تَمَنَّىSorah An-Najm ( The Star ) Verse Number 24
അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?
فَلِلَّهِ الآخِرَةُ وَالأُولَىSorah An-Najm ( The Star ) Verse Number 25
എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.
وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لا تُغْنِي شَفَاعَتُهُمْ شَيْئًا إِلاَّ مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاءُ وَيَرْضَىSorah An-Najm ( The Star ) Verse Number 26
ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.
إِنَّ الَّذِينَ لا يُؤْمِنُونَ بِالآخِرَةِ لَيُسَمُّونَ الْمَلائِكَةَ تَسْمِيَةَ الأُنثَىSorah An-Najm ( The Star ) Verse Number 27
തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.
وَمَا لَهُم بِهِ مِنْ عِلْمٍ إِن يَتَّبِعُونَ إِلاَّ الظَّنَّ وَإِنَّ الظَّنَّ لا يُغْنِي مِنَ الْحَقِّ شَيْئًاSorah An-Najm ( The Star ) Verse Number 28
അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.
فَأَعْرِضْ عَن مَّن تَوَلَّى عَن ذِكْرِنَا وَلَمْ يُرِدْ إِلاَّ الْحَيَاةَ الدُّنْيَاSorah An-Najm ( The Star ) Verse Number 29
ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.
ذَلِكَ مَبْلَغُهُم مِّنَ الْعِلْمِ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىSorah An-Najm ( The Star ) Verse Number 30
അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ لِيَجْزِيَ الَّذِينَ أَسَاؤُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَىSorah An-Najm ( The Star ) Verse Number 31
അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.
الَّذِينَ يَجْتَنِبُونَ كَبَائِرَ الإِثْمِ وَالْفَوَاحِشَ إِلاَّ اللَّمَمَ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ فَلا تُزَكُّوا أَنفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَىSorah An-Najm ( The Star ) Verse Number 32
അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.
أَفَرَأَيْتَ الَّذِي تَوَلَّىSorah An-Najm ( The Star ) Verse Number 33
എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?
وَأَعْطَى قَلِيلاً وَأَكْدَىSorah An-Najm ( The Star ) Verse Number 34
അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.
أَعِندَهُ عِلْمُ الْغَيْبِ فَهُوَ يَرَىSorah An-Najm ( The Star ) Verse Number 35
അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?
أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَىSorah An-Najm ( The Star ) Verse Number 36
അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?
وَإِبْرَاهِيمَ الَّذِي وَفَّىSorah An-Najm ( The Star ) Verse Number 37
(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)
أَلاَّ تَزِرُ وَازِرَةٌ وِزْرَ أُخْرَىSorah An-Najm ( The Star ) Verse Number 38
അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
وَأَن لَّيْسَ لِلإِنسَانِ إِلاَّ مَا سَعَىSorah An-Najm ( The Star ) Verse Number 39
മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
وَأَنَّ سَعْيَهُ سَوْفَ يُرَىSorah An-Najm ( The Star ) Verse Number 40
അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.
ثُمَّ يُجْزَاهُ الْجَزَاءَ الأَوْفَىSorah An-Najm ( The Star ) Verse Number 41
പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും,
وَأَنَّ إِلَى رَبِّكَ الْمُنتَهَىSorah An-Najm ( The Star ) Verse Number 42
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും,
وَأَنَّهُ هُوَ أَضْحَكَ وَأَبْكَىSorah An-Najm ( The Star ) Verse Number 43
അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,
وَأَنَّهُ هُوَ أَمَاتَ وَأَحْيَاSorah An-Najm ( The Star ) Verse Number 44
അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും,
وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالأُنثَىSorah An-Najm ( The Star ) Verse Number 45
ആണ്‍‍ , പെണ്‍‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും
مِن نُّطْفَةٍ إِذَا تُمْنَىSorah An-Najm ( The Star ) Verse Number 46
ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌
وَأَنَّ عَلَيْهِ النَّشْأَةَ الأُخْرَىSorah An-Najm ( The Star ) Verse Number 47
രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും,
وَأَنَّهُ هُوَ أَغْنَى وَأَقْنَىSorah An-Najm ( The Star ) Verse Number 48
ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും,
وَأَنَّهُ هُوَ رَبُّ الشِّعْرَىSorah An-Najm ( The Star ) Verse Number 49
അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌. എന്നുമുള്ള കാര്യങ്ങള്‍.
وَأَنَّهُ أَهْلَكَ عَادًا الأُولَىSorah An-Najm ( The Star ) Verse Number 50
ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,
وَثَمُودَ فَمَا أَبْقَىSorah An-Najm ( The Star ) Verse Number 51
ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.
وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىSorah An-Najm ( The Star ) Verse Number 52
അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.
وَالْمُؤْتَفِكَةَ أَهْوَىSorah An-Najm ( The Star ) Verse Number 53
കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു.
فَغَشَّاهَا مَا غَشَّىSorah An-Najm ( The Star ) Verse Number 54
അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.
فَبِأَيِّ آلاَءِ رَبِّكَ تَتَمَارَىSorah An-Najm ( The Star ) Verse Number 55
അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌?
هَذَا نَذِيرٌ مِّنَ النُّذُرِ الأُولَىSorah An-Najm ( The Star ) Verse Number 56
ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.
أَزِفَتِ الآزِفَةُSorah An-Najm ( The Star ) Verse Number 57
സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു.
لَيْسَ لَهَا مِن دُونِ اللَّهِ كَاشِفَةٌSorah An-Najm ( The Star ) Verse Number 58
അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.
أَفَمِنْ هَذَا الْحَدِيثِ تَعْجَبُونَSorah An-Najm ( The Star ) Verse Number 59
അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,
وَتَضْحَكُونَ وَلا تَبْكُونَSorah An-Najm ( The Star ) Verse Number 60
നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,
وَأَنتُمْ سَامِدُونَSorah An-Najm ( The Star ) Verse Number 61
നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?.
فَاسْجُدُوا لِلَّهِ وَاعْبُدُواSorah An-Najm ( The Star ) Verse Number 62
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.